Uncategorized

ര​ണ്ട് കേ​സു​ക​ളി​ൽ കു​റ്റ​പ​ത്ര​മി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. ര​ണ്ട് കേ​സു​ക​ളി​ൽ പ​ത്ത് മാ​സ​ത്തി​ലേ​റെ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രെ​യും സ്ഥ​ലം​മാ​റ്റി​യ​തോ​ടെ കേ​സു​ക​ളു​ടെ തു​ട​ർ ന​ട​പ​ടി​ക​ളും മ​ന്ദ​ഗ​തി​യി​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2025 ന​വം​ബ​ർ 28നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നും ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ഡി​സം​ബ​ർ മൂ​ന്നി​ന് ര​ണ്ടാ​മ​ത്തെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത​ര​സം​സ്ഥാ​ന​ത്ത് പ​ഠി​ക്കു​ന്ന യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ വി​ല്ല​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ പ​രാ​തി​യി​ലെ ആ​രോ​പ​ണം.

ഈ ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യി​രു​ന്നു. പി​ന്നീ​ട് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ​ശേ​ഷം പാ​ല​ക്കാ​ട് എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നാ​മ​ത്തെ കേ​സും അ​റ​സ്റ്റു​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ കേ​സി​ൽ ന​ട​പ​ടി.

ഈ ​കേ​സി​ൽ രാ​ഹു​ലി​ന് 17 ദി​വ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. മൂ​ന്ന് കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത് ഈ ​കേ​സി​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം കേ​സു​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button