Uncategorized

ഇത് വമ്പൻ ഇറക്കം! 4 ദിവസം കൊണ്ട് സ്വർണത്തിന് കേരളത്തിൽ കുറഞ്ഞത് 2920 രൂപ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്. കുറേ ദിവസങ്ങളായി കേരളത്തിലെ സ്വർണ വിലയിൽ ഇടിവാണ് കാണുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. കൂടാതെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button