Uncategorized
കൊല്ലത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവർ അമ്പലക്കരയിലെ ബാറിനടുത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കൊല്ലം: ആയൂരിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിനെയാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി മുതൽ സുനിൽകുമാറിനെ കാണാതായിരുന്നു. സുനിലിനായി വ്യാപകമായ തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുക. പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി




