Uncategorized

അമളി പറ്റി ദില്ലി പൊലീസ്; നേഹാ ബോറയെന്ന് കരുതി കസ്റ്റഡിയിലെടുത്ത് മറ്റൊരു പെൺകുട്ടിയെ

ദില്ലിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കിടെ പൊലീസിന് സംഭവിച്ച അബദ്ധം വലിയ ചർച്ചയാകുന്നു. ​ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ, ഐസ ദേശീയ അധ്യക്ഷ നേഹാ ബോറയാണെന്ന് തെറ്റിദ്ധരിച്ച് അവരുടെ സാദൃശ്യമുള്ള മറ്റൊരു യുവതിയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖംമൂടിയും കറുത്ത ഫ്രെയിമുള്ള കണ്ണടയും ഷാളും ധരിച്ചെത്തിയ യുവതിയെയാണ് ആർ കെ ആശ്രമം മാർഗിൽ വെച്ച് പൊലീസ് പിടികൂടിയത്.

പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ, യഥാർത്ഥ നേഹാ ബോറ കൊണാട്ട് പ്ലേസിൽ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. “Fake Neha Bora tricked Delhi Police, and then arrives the real one. This frenzy is crazy.” എന്ന അടിക്കുറിപ്പോടെ നേഹാ ബോറ തന്നെ ഈ വിവരവും ചിത്രവും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

പതിനായിരക്കണക്കിന് പൊലീസുകാരും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉണ്ടായിട്ടും ഒരു വിദ്യാർഥി നേതാവിനെ തിരിച്ചറിയാൻ കഴിയാത്ത ദില്ലി പൊലീസിനെതിരെ വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പിന്നീട് വിജയ് ചൗക്കിൽ വെച്ചാണ് യഥാർത്ഥ നേഹാ ബോറയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button