Uncategorized

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ദില്ലിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ഡിപ്‌കെ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ അവരുടെ ജന്മഗ്രാമത്തില്‍ അന്തരിച്ചതായുള്ള വിവരങ്ങള്‍ വന്നു. ദീര്‍ഘകാലത്തെ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തുക് പിംപ്രി ഗ്രാമത്തില്‍ തന്റെ അവസാന നാളുകള്‍ കഴിയവെ കുറച്ച് ദിവസങ്ങളായി അവര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതോടെ ഗ്രാമത്തിന് പുറമെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ അനുശോചിച്ചു.

ജന്തര്‍ മന്ദറില്‍ നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്ഥാനത്ത് എത്തിയ ശേഷം ഡിപ്‌കെയെ ശനിയാഴ്ച ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ ദില്ലി പോലീസ് തടഞ്ഞു. ഇപ്പോള്‍ അദ്ദേഹം കരുതല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. എവിടേക്കാണ് അഭിജീത്ത് ദീപ്‌കെയെ പോലീസ് കൊണ്ടുപോയിരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ മുത്തശ്ശിയുടെ അന്ത്യകര്‍മ്മങ്ങളിലും സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന് ജന്മനാട്ടില്‍ എത്താന്‍ കഴിയുമോ എന്നത് വ്യക്തമല്ല.

ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധത്തില്‍ അഭിജീത്ത് ദീപ്‌കെയുടെ ആസൂത്രിത പങ്കാളിത്തം ആരോപിച്ച് അദ്ദേഹം പോലീസ് നടപടി നേരിടുന്നതിനിടയിലാണ് മുത്തശ്ശിയുടെ വിയോഗം. തന്റെ ചെറുമകനെ സാവിത്രിബായ് പിന്തുണച്ചിരുന്നതായും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കിടയില്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗം കുടുംബത്തെ പ്രയാസത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button