Uncategorized

വീണ്ടും കുലുങ്ങി പനാമ; ആശങ്ക വിട്ടുമാറും മുമ്പേ ശക്തമായ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം

പനാമ സിറ്റി: പനാമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിൻ്റെ ആശങ്ക വിട്ടുമാറും മുമ്പേ വീണ്ടും ശക്തമായ ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ തെക്കൻ തീരമേഖലയിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി ഉടലെടുത്തിരുന്നു. ജനങ്ങൾ ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഭയന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ്. യുഎസ് ജിയോളജിക്കൽ സർവേ ആദ്യം ഇതിന്റെ തീവ്രത 8.0 ആയിട്ടായിരുന്നു രേഖപ്പെടുത്തിയത്, പിന്നീട് ഇത് 7.6 ആയി പുതുക്കുകയായിരുന്നു. അതേസമയം 7.7 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് മറ്റുള്ളവരുടെ റിപ്പോർട്ട്. പ്രധാന ഭൂചലനത്തിന് ശേഷം 5.8, 5.5, 5.2 തീവ്രതകളിലുള്ള ഉൾപ്പെടെ നാൽപ്പതിലധികം തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button