Uncategorized
ഓപ്പറേഷൻ തൂഫാൻ: മട്ടാഞ്ചരിയിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടി

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. നൗഫൽ (36) എന്ന മട്ടാഞ്ചേരി സ്വദേശിയാണ് എംഡിഎംഎയുമായി പിടിയിലായത്.കൊച്ചി ഡാൻസാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ആദ്യം 15 ഗ്രാം എംഡിഎംഎ ഇയാളുടെ കൈയിൽ നിന്ന് പിടികൂടി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനിലാണ് രണ്ട് കിലോ എംഡിഎംഎ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്, എന്നാൽ ഇതുവരെ ആ കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് ഡാൻസാഫ് സംഘം പരിശോധന തുടരുകയാണ്.




