Uncategorized

യുഎഇയിൽ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതി; കൊലപാതക കേസുകളിൽ കുടുംബം മാപ്പുനൽകിയാലും കുറഞ്ഞത് 15 വർഷം തടവ്

അബുദാബി: യുഎഇയിലെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതികൾ പ്രഖ്യാപിച്ചു. കൊലപാതക കേസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം ‘ഖിസാസ്'(പകരം വീട്ടാനുള്ള അവകാശം) വേണ്ടെന്ന് വെച്ച് പ്രതിക്ക് മാപ്പുനൽകിയാൽ പോലും പ്രതിക്ക് ലഭിക്കുന്ന കുറഞ്ഞ തടവുശിക്ഷ 7 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തി പുതിയ ക്രിമിനൽ ശിക്ഷാനിയമം പ്രാബല്യത്തിൽ വന്നു. ഒക്ടോബർ 8 വ്യാഴാഴ്ചയാണ് പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചത്. പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം ക്രിമിനസ് ആൻഡ് പെനാൽറ്റീസ് നിയമത്തിലെ ആർട്ടിക്കിൾ 384 (3)ആണ് ഭേദഗതി ചെയ്തിരിക്കുന്നത്പ്രധാന മാറ്റങ്ങൾ
ഖിസാസ് ഒഴിവാക്കുന്ന പക്ഷം പ്രതികൾക്ക് ലഭിക്കാവുന്ന ശിക്ഷ 15 മുതൽ 20 വർഷം വരെ തടവായി മാറ്റി. മുൻപ് ഇത് 7 മുതൽ 15 വർഷം വരെയായിരുന്നു. നിയമനടപടികളുടെ ഏത് ഘട്ടത്തിലോ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പോ ഇരയുടെ അവകാശികൾ മാപ്പുനൽകിയാലും ഈ പുതിയ ശിക്ഷാനിയമം ബാധകമായിരിക്കും. ഇരയുടെ ബന്ധുക്കൾ മാപ്പുനൽകുന്നത് കുറ്റവാളിയുടെ ക്രിമിനൽ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നില്ല. ഖിസാസ് ഒഴിവായാലും സമൂഹത്തോടുള്ള കുറ്റകൃത്യമെന്ന നിലയിൽ ശിക്ഷ ലഭിക്കും.

15നും 20നും ഇടയിലുള്ള ശിക്ഷാ കാലാവധിയിൽ എത്ര വർഷം നൽകണമെന്ന് കുറ്റകൃത്യത്തിന്‍റെ സ്വഭാവം വിലയിരുത്തി കോടതിക്ക് തീരുമാനിക്കാം. ആത്മഹത്യാശ്രമം ഇനി മുതൽ കുറ്റകൃത്യമായി കണക്കാക്കില്ലെന്ന ഭേദഗതിയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിയമ ഭേദഗതിയുടെ മറ്റൊരു പ്രധാന ഭാഗമാണ് ആത്മഹത്യാശ്രമങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button