Uncategorized

‘വിമാനത്താവളത്തിൽ എന്നെ അറസ്റ്റ് ചെയ്തേക്കാം, ജയിലിലടച്ചേക്കാം’;സമരത്തിൽ നിന്ന് പിന്മാറരുതെന്ന് അഭിജീത് ദീപ്കെ

മുംബൈ: നാളത്തെ സിജെപി സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വീഡിയോയുമായി അഭിജീത് ദീപ്‌കെ. മുംബൈയില്‍ നിന്ന് നാളെ രാവിലെ ഡല്‍ഹിയില്‍ എത്തുമെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌തേക്കാമെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. യുഎപിഎ ചുമത്തി സര്‍ക്കാര്‍ തന്നെ ജയിലിലടക്കാനും സാധ്യതയുണ്ട്. എന്തുസംഭവിച്ചാലും സമരത്തില്‍ നിന്ന് പിന്മാറരുത്. രാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ് പ്രതിഷേധത്തിനിറങ്ങുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒന്നിച്ച് മുന്നോട്ട് പോകണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു.

അതേസമയം, ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാത്രി 9 മണി മുതല്‍ ഒക്ടോബര്‍ 10 വരെ അടച്ചിടും. പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവയ്ക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ ഉത്തരവ് നടപ്പാക്കാന്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ, എംടിഎന്‍എല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button