Uncategorized

ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയെന്ന് ബിജെപി

.
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സിലര്‍ ആര്‍ സുഗതനെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി അവതരിപ്പിച്ച് ബിജെപി. പാര്‍ട്ടി പരിപാടിയിലേയ്ക്ക് എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. അതേസമയം, ഹാജര്‍ ബുക്കിൽ ഒപ്പിട്ടത് താൻ തന്നെയെന്ന് വ്യാജ ഒപ്പ് ആരോപണത്തിൽ കേസെടുത്തതിൽ സുഗതൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ ഇന്നലെ ജയിൽ മോചിതനായ സുഗതന് ബിജെപിയുടെ വന്‍ സ്വീകരണം. പ്രധാനമന്ത്രി ഓണ്‍ലൈനായി സംസാരിച്ച വികസിത ഭാരത സഭയിൽ എത്തിയപ്പോഴാണ് സുഗതനെ നേതാക്കള്‍ നേരിട്ട് സ്വീകരിച്ചത്. പാര്‍ട്ടി കൗണ്‍സിലര്‍ക്ക് മുൻ നിരയിലായിരുന്നു ഇരിപ്പിടം ഒരുക്കിയിരുന്നത്. സുഗതനെ ജയിലിൽ അടച്ചത് പൊലീസ് നാടകമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നത്. രാജി സന്നദ്ധതയിൽ നിന്ന് ആര്‍ ശ്രിലേഖ പിന്‍മാറിയതിന് പിന്നാലെ സുഗതൻ ജയിൽ മോചിതനായതോടെ തിരുവനന്തപുരം നഗരസഭാ ഭരണത്തിന്‍റെ പ്രതിസന്ധി നീങ്ങുന്നതിന്‍റെ ആഹ്ലാദത്തിലാണ് ബിജെപി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button