Uncategorized

പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ നാലു കോടി രൂപയുടെ ഭരണാനുമതി.

പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി സണ്ണി ജോസഫ്ഇടപെട്ടാണ് ഫണ്ടനുവദിച്ചത്. 18 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞ 10 വർഷം ഭരിച്ച എൽ.ഡി.എഫ് സർക്കാർ ഫണ്ടനുവദിച്ചിരുന്നില്ല. സിനിമ ചെയ്യൂ

യു.ഡി.എഫ് സർക്കാർ ഭരണത്തിലേറി മാസങ്ങൾക്കകമാണ് ഫണ്ടനുവദിച്ചത്. പേരാവൂരിൻ്റെ വികസനത്തിനായി നിരവധി പദ്ധതികൾ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാം യാഥാർഥ്യമാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. പേരാവൂരിലെ എക്സൈസ് ഓഫീസ് കെട്ടിടത്തിന് ഫണ്ട് എത്രയുമുടനെ അനുവദിക്കും. നിലവിൽ എക്സൈസ് ഓഫീസിന് പുതിയ ജീപ്പ് കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button