Uncategorized

കെട്ടിട നമ്പർ ഫയൽ വൈകിപ്പിച്ചു, വിവരാവകാശ പ്രകാരം വിവരങ്ങളും നൽകിയില്ല; ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോ​ഗസ്ഥർക്ക് പിഴ

ചേരാനല്ലൂർ(കൊച്ചി): കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ അനാവശ്യമായി വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്തതിന് ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇരുവർക്കും 12,500 രൂപ വീതം പിഴ ചുമത്തി.

സർവീസിൽനിന്ന് വിരമിച്ച പഞ്ചായത്ത് സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് ഡിപിൻ എന്നിവർക്കാണ് പിഴ. വിവരാവകാശ കമ്മിഷണർ എം ശ്രീകുമാറാണ് ഉത്തരവിട്ടത്.

തെക്കൻ ചിറ്റൂർ സ്വദേശി അനിൽ രാമച്ചംകുഴി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. രണ്ടാമതും അപേക്ഷ നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഫയലിന്റെ സ്ഥിതിയും നടപടികളും അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button