Uncategorized
തലശ്ശേരിയിൽ പള്ളിയുടെ ഭണ്ഡാരം കവർന്ന പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ

തലശ്ശേരി: റെയിൽവെ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാമസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം തലശ്ശേരി പോലീസ് പിടികൂടി. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി ചുള്ളിയോടൻ പോട്ടിച്ചി സൈഫുദീനാണ് പിടിയിലായത്.
പള്ളിയിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളും വിവരശേഖരണവും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




