മെസ്സിയുടെ പേരിലെ തട്ടിപ്പ്; യു. ഷറഫലിയെയും പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫിലയെയും എസ്ഐടി പ്രതി ചേർത്തേക്കും. ഷറഫലി സാക്ഷിയായി കരാറിൽ ഒപ്പിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് എസ്ഐടി കണ്ടെത്തി.
സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് നാല് ദിവസം മുമ്പാണ് സ്പോൺസർ കരാറിൽ ഒപ്പുവെച്ചത്. ഇതിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലാണ് ഷറഫലി ഒപ്പിട്ടിരിക്കുന്നത്.
സർക്കാർ അനുമതിയില്ലാതെ സർക്കാരിന്റെ ഭാഗമായ ഒരാൾ എങ്ങനെയാണ് ഈ കരാറിൽ ഒപ്പുവെച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ പുതിയ നീക്കം.നിലവിൽ എസ്പെഐടി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചുവരികയാണ്. മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാന്റെ പേഴ്സൺ സ്റ്റാഫ് അംഗം സത്യപാലിന് എതിരെയും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
സ്പോൺസർക്ക് വേണ്ടിയുള്ള പല ആശയവിനിമയവും നടത്തിയിരിക്കുന്നത് സത്യപാലാണെന്നാണ് വിവരം. വി. അബ്ദുറഹിമാനെയും കേസിൽ പ്രതി ചേർത്തേക്കും.




