Uncategorized

സിനിമ സ്റ്റൈലിൽ എസ്എഫ്ഐ ഓഫീസിൽ കയറാമെന്നാണോ ഗോകുൽ വിചാരിക്കുന്നത്?: പിഎസ്‌ സഞ്ജീവ്

എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെതിരെ ഭീഷണിപ്പെടുത്തിയ എസ് ഐ ഗോകുലിനെതിരെ പിഎസ്‌ സഞ്ജീവ് രം​ഗത്ത്. സിനിമ സ്റ്റൈലിൽ എസ്എഫ്ഐ ഓഫീസിൽ കയറാമെന്നാണോ ഗോകുൽ വിചാരിക്കുന്നത്. നന്ദനെ എടുക്കാൻ ഇയാൾ ആരാണെന്നും പിഎസ്‌ സഞ്ജീവ് ചോദിച്ചു. വിദ്യാർത്ഥികളെ 35 തവണ അടിച്ച ആൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ടയെന്നും പിന്നെ അയാൾക്ക് വിശിഷ്ട പൊലീസ് മെഡൽ നൽകണോയെന്നും പരിഹസിച്ചു. സർക്കാർ ചെലവിൽ പൊലീസിന്റെ യൂണിഫോമിട്ട ആണ് ഗോകുലിൽ ഇതൊക്കെ ചെയ്യുന്നത്. പൊലീസിന്റെ പരിരക്ഷ വച്ചാണോ ഇയാൾ ഇതൊക്കെ ചെയ്യുന്നത്. യൂണിഫോം ശരീരത്തിലുള്ളപ്പോൾ മാത്രമാണ് ഗോകുലിന് നിയമത്തിന്റെ പരിരക്ഷയെന്ന് അദ്ദേഹം ഓർത്താൽ നല്ലതെന്നും സഞ്ജീവ് കൂട്ടിചേർത്തു.

എസ് ഐ, സി ഐ എന്നിവരുടെ വസതികളിലേക്ക് എസ്എഫ്ഐ മാർച്ച് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെയും സിഐയെയും പുറത്താക്കും വരെ പ്രതിഷേധം തുടരും. കണ്ടോൺമെന്റ് സ്റ്റേഷനു മുന്നിൽ സമരം ചെയ്യുമെന്നും വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. നടപടി ഉണ്ടാകുമോ എന്ന് നോക്കട്ടെ. ഒരാഴ്ച സമയം കൊടുക്കും. എന്നിട്ടും നടപടിയെടുത്തില്ലെങ്കിൽ കണ്ടോൺമെന്റ് സ്റ്റേഷനു മുൻപിൽ സമരം തുടങ്ങുമെന്ന് അറിയിച്ചു.യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം കേസിലെ എഫ്ഐആറിൽ ആക്രമണത്തിന് നേതൃത്വം നൽകുന്നവരുടെ പേരില്ല. ഒജെ ജനീഷിനും ഷാഫി പറമ്പിൽ എതിരെ കേസെടുക്കണം. രണ്ട് കൈയും മുടിഞ്ഞ വേണുവിനെ അറസ്റ്റ് ചെയ്തു. എന്നാൽ ഷാജിക്കെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നില്ല. യുവ മോർച്ചയുടെ പ്രതിഷേധത്തിനിടയിലേക്ക് കുറച്ചു പൊലീസിനെ മാത്രം വിടുന്നു. എസ്എഫ്ഐ പ്രതിഷേധത്തിൽ മുഴുവൻ പൊലീസുകാരും എത്തുമെന്നും ചൂണ്ടികാട്ടി. എന്തുകൊണ്ട് നേമം ഷജീറിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇവരെല്ലാം കല്ലെറിയുന്ന വീഡിയോയുണ്ട്. ആശുപത്രിയിലെത്തി ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പേരിൽ കേസെടുത്തുവെന്നും പിഎസ്‌ സഞ്ജീവ് കൂട്ടിചേർത്തു.

മേളയിലെ മത്സരങ്ങൾ ഓരോന്നായി മുടങ്ങുകയാണ്. കഴിഞ്ഞതവണ ഏതുതരം ആഹാരം വേണം എന്നായിരുന്നു മാധ്യമങ്ങളിൽ ചർച്ച. എന്നാൽ ഇത്തവണ അതല്ലെന്നാ നിങ്ങൾക്ക് അറിയാം. ഇപ്പോൾ മത്സരം കഴിഞ്ഞ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയായി.
മേളയിൽ ആഹാരവും അടിസ്ഥാന സൗകര്യങ്ങളുമില്ല. കായികമേള തകർത്തുവെന്നും കായിക മന്ത്രിക്ക് ചുമതലയുള്ള ജില്ലയിൽ അദ്ദേഹവും എത്തിനോക്കുന്നില്ലെന്നും ചൂണ്ടികാട്ടി.വിദ്യാഭ്യാസ മന്ത്രി മേളയുടെ അടുത്ത് പോലും പോയിട്ടില്ല ഇതുവരെ. ഉത്തരവാദിത്വം തനിക്കെല്ലെന്ന് പറയുകയാണ് കായിക മന്ത്രി. ഇതു പോലും കൃത്യമായി ചെയ്യാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ നടത്തുന്നത്. ഇതുതന്നെയാണോ കലോത്സവത്തിന്റെയും ഗതി എന്നറിയണമെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button