Uncategorized

ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ ചരിത്രം കുറിച്ച് ബ്രഹ്‌മോസ് മിസൈലുകള്‍. ലോകവിപണിയില്‍ ബ്രഹ്‌മോസിന് വന്‍ ഡിമാന്‍ഡാണുള്ളതെന്നും, മിസൈല്‍ കയറ്റുമതി 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5760 കോടി രൂപ) കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി യുദ്ധമുഖത്ത് ബ്രഹ്‌മോസ് അതിന്റെ മികവ് തെളിയിച്ചതാണെന്നും, സുഖോയ് വിമാനങ്ങളില്‍ നിന്നുള്ള എയര്‍-ലോഞ്ച് പതിപ്പ് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഈ സ്ട്രാറ്റജിക് സിസ്റ്റത്തിന് വിപണിയില്‍ വന്‍ സാധ്യതകളാണുള്ളതെന്നും, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ നെടുംതൂണായി ബ്രഹ്‌മോസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരൊക്കെയാണ് ബ്രഹ്‌മോസ് വാങ്ങുന്നത്?
ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ മൂന്ന് രാജ്യങ്ങളുമായാണ് ഇന്ത്യ പ്രധാനമായും ബ്രഹ്‌മോസ് കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button