Uncategorized

ഹോർമൂസ് കടലിടുക്കിൽ കുവൈത്ത് കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.എം.ടി. കസിമ മൂന്ന് എന്ന കുവൈത്ത് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന ഉടനെതന്നെ ഒമാൻ അധികൃതരുടെ സഹായത്തോടെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.കപ്പൽ ടോഗോയിലെ ലോമെ തുറമുഖത്തേക്കാണ് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പേർഷ്യൻ ഗൾഫ്, ചെങ്കടൽ, കരിങ്കടൽ എന്നിവിടങ്ങളിൽ സമീപകാലത്ത് സമുദ്രസുരക്ഷാ വെല്ലുവിളികൾ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button