Uncategorized

തദ്ദേശ വകുപ്പിൽ വീണ്ടും അനധികൃത സ്ഥലംമാറ്റം; ഒറ്റ ഉത്തരവിലൂടെ മാറ്റിയത് നൂറിലധികം ജീവനക്കാരെ

തദ്ദേശ വകുപ്പിൽ വീണ്ടും അനധികൃത സ്ഥലമാറ്റം. ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ക‍ഴിഞ്ഞ രണ്ട് ദിവസമായി തദ്ദേശ സ്ഥാപനങ്ങളിലെ 500ലേറെ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. പൊതുസ്ഥലമാറ്റം അട്ടിമറിച്ചാണ് ഭരണസൗകര്യാർത്ഥം എന്ന വ്യവസ്ഥയുടെ മറവിൽ സ്ഥലമാറ്റ ഉത്തരവുകൾ ഇറക്കുന്നത്.ഭരണസൗകര്യാർഥം ഉദ്യോസ്ഥരെ സ്ഥലംമാറ്റുന്നുവെന്ന വാദത്തിനുപിന്നാലെയാണ് സർക്കാർ ഉത്തരവുകൾ ഇറക്കുന്നത്. ഒറ്റ ഉത്തരവിൽ 100ലധികം ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുന്നത്. തദ്ദേശ സ്വയഭരണ വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻറ് സെക്രട്ടറി എന്നിവരെയാണ് നിലവിലെ ഉത്തരവുകൾപ്രകാരം സ്ഥലമാറ്റിയിരിക്കുന്നത്. സെപ്തംബർ 30ന് 265 പേരെയും സെപ്തംബർ 29ന് 280 ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി.വിവിധ തദ്ദേശവകുപ്പുകളിലെ നിലവിലെ പ്രവർത്തനങ്ങൾ താറുമാറാക്കുന്ന തരത്തിലാണ് സ്ഥലമാറ്റങ്ങൾ. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, കൈക്കൂലി വാങ്ങിയാണ് സ്ഥലമാറ്റങ്ങൾ നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. കൂടാതെ ഭരണാനുകൂല സംഘടനാനേതാകളുടെ ഇഷ്ടപ്രകാരവും തോന്നിയപ്പോലെ സ്ഥലമാറ്റം നടത്തുന്നുണ്ട്. നേരത്തെ വിവിധ ജില്ലകളിലെ 264 പഞ്ചായത്ത് സെക്രട്ടറിമാരെ ഒറ്റ ഉത്തരവിലൂടെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് മന്ത്രി കെ എം ഷാജിയുടെ പ്രത്യേക നിർദേശപ്രകാരമാണ് കൂട്ട സ്ഥലമാറ്റങ്ങൾ നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button