Uncategorized

വീടിനു മുന്നിൽ ദേശീയ പതാക തലതിരിച്ച് പിടിച്ച് നിന്നു, സ്വമേധയാ കേസെടുത്ത് പൊലീസ്; പറ്റിയത് അബദ്ധം, കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പതാകയെയോ ഭരണഘടനയെയോ അവഹേളിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിലോ അവിചാരിതമായോ ദേശീയ പതാക തലകീഴായി പിടിക്കുന്നത് കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ പതാക തലകീഴായി പിടിച്ചുനിൽക്കുന്ന തന്റെ ചിത്രം വാട്സാപ് ഗ്രൂപ്പിൽ പ്രചരിച്ചതിനെ തുടർന്ന് ദേശീയ ബഹുമതികളുടെ അധിക്ഷേപം തടയൽ നിയമപ്രകാരം കേസെടുത്തതിനെതിരെ ലക്ഷദ്വീപ് സ്വദേശി എച്ച്കെ മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി അനുവദിച്ച കോടതി, ഹർജിക്കാരനെതിരെ കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസും ആന്ത്രോത്ത് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും റദ്ദാക്കി. 2022ൽ ദേശീയ പതാകയെ ആദരിക്കുന്നതിനായി നടത്തിയ ‘ഹർ ഘർ തിരംഗ’ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിയുടെ ഭാഗമായി ഭാര്യയ്ക്കൊപ്പം വീടിനു മുന്നിൽ ദേശീയ പതാക തലതിരിച്ച് പിടിച്ചുനിൽക്കുന്ന ഹർജിക്കാരന്റെ ചിത്രം വാട്സാപ് ഗ്രൂപ്പിൽ പ്രചരിച്ചതാണ് കേസിന് ആധാരം. ഇതിനെ തുടർന്ന് കവരത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ദേശീയ പതാകയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെ പതാക അബദ്ധത്തിൽ തലകീഴായി പിടിച്ചതിനെ കരുതിക്കൂട്ടിയുള്ള അവഹേളനമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് കോടതി കേസും തുടർനടപടികളും റദ്ദാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button