Uncategorized
വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

മലപ്പുറം: വെണ്ടല്ലൂരിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂര്‍ക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹല്‍ (23) ആണ് വളാഞ്ചേരി പൊലിസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.ഉടമസ്ഥന്റെ പരാതിയിൽ കേസെടുത്ത പൊലിസ് വളാഞ്ചേരി അത്തിപ്പറ്റയില്‍ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിപ്പുരയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.




