Uncategorized

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; വനിതാ ക്രിക്കറ്റ് ഫൈനലിൽ തകർപ്പൻ ജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് സ്വർണനേട്ടം. 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 5.4 ഓവറിൽ 69 റൺസിന് പുറത്തായി. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണമാണ്.

ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റൺസാണ് സ്‌മൃതി നേടിയത്. റിച്ച ഘോഷ് 49 റൺസുമെടുത്തു. ഷഫാലി വർമ 48 റൺസെടുത്ത് പുറത്തായി. 10.1 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെനിന്ന റിച്ച ഘോഷിന്റെ പ്രകടനം സ്കോർ 200 കടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button