Uncategorized

തടവുകാർക്ക് വീട്ടിൽനിന്ന് ഭക്ഷണമെത്തിച്ച് ജയിൽ ഉദ്യോഗസ്‌ഥ; ജോലി പോയി

വാഷിങ്ടൻ തടവുകാർക്കായി വീട്ടിൽ പാചകം ചെയ്‌ത ഭക്ഷണം എത്തിച്ച ജയിൽ ഉദ്യോഗസ്‌ഥയെ ജോലിയിൽനിന്നു പിരിച്ചു വിട്ടു.

അമേരിക്കയിലെ സൗത്ത് കാരോലൈനയിലെ ഗ്ലെൻ കാംബൽ ജയിലിൽ ജോലി ചെയ്തിരുന്ന മാട്രിസ് ഗ്രാന്റിനെയാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മാട്രിസ് ഇപ്പോൾ ജോലി ചെയ്‌തിരുന്ന അതേ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ജയിലിലെ സുരക്ഷാ ക്യാമറകളിൽനിന്നു രക്ഷപ്പെടാൻ പുതപ്പിനടിയിൽ ഒളിപ്പിച്ചാണ് ഉദ്യോഗസ്ഥ ഭക്ഷണം എത്തിച്ചിരുന്നത്. ഗ്രാൻ്റ് ഡാർലിങ്ടൻ കൗണ്ടിയിലെ ജയിലിൽ സർജന്റ്, ഷിഫ്റ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് മാട്രിസ് ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപാണ് ഇവർ ജോലിയിൽ ചേർന്നത്. സെപ്റ്റംബർ 7 ന് അനധികൃതമായി മാട്രിസ് ഭക്ഷണം കൊണ്ടുവരുന്നത് കണ്ട മറ്റൊരു ഉദ്യോഗസ്ഥനാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജോലിയിൽനിന്നു പിരിച്ചുവിടുകയും സെപ്റ്റംബർ 17 ന് അറസ്റ്റ‌് ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button