Uncategorized
കൊള്ളക്കാരായ അഴിമതിക്കാർ കേരളത്തെ വിൽക്കാൻ വെച്ചാലും യുഡിഎഫ് അതിനെ ന്യായീകരിക്കും: പിഎസ് സഞ്ജീവ്

കൊള്ളക്കാരായ അഴിമതിക്കാർ കേരളത്തെ വിൽക്കാൻ വെച്ചാലും യുഡിഎഫ് അതിനെ ന്യായീകരിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മുഖ്യമന്ത്രി വി ഡി സതീശൻ്റെ ചാർട്ടഡ് വിമാന യാത്രയെ പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു പിഎസ് സഞ്ജീവ്.
മുഖ്യമന്ത്രിയുടെ യാത്രയെ സത്യപ്രതിജ്ഞ ലംഘനമാണെന്ന് പറഞ്ഞാൽ സർക്കാറിന് ലാഭമല്ലേ എന്ന തള്ളുമായി ലീഗും, കോൺഗ്രസും ന്യായീകരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. സ്പോൺസർഷിപ്പിനെ കുറിച്ച് ചോദിച്ചാലും അതിനെയും എല്ലാത്തിനും മനപ്രശ്‌നമാണെന്ന് കുറ്റം ചാർത്തുമെന്നും പിഎസ് സഞ്ജീവ് പറഞ്ഞു.




