Uncategorized

ദേശീയപാതകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കുള്ള ഷെൽട്ടർ നിർമാണം ഞങ്ങളുടെ ജോലിയല്ല; സുപ്രീംകോടതിയിൽ NHAI

ന്യൂഡൽഹി: ദേശിയപാതകളിൽ അലഞ്ഞു
തിരിഞ്ഞു നടക്കുന്ന കന്നുകാലികൾക്കായി രാജ്യത്തുടനീളം ഷെൽട്ടർ ഹോമുകൾ പണിയാൻ 7000 കോടി ചെലവാകുമെന്ന് ദേശിയപാത അതോറിറ്റി. ഇത്തരം ഷെൽട്ടർ ഹോമുകൾ പണിയേണ്ടത് തദ്ദേശസ്ഥാപനങ്ങളാണെന്നും അതോറിറ്റി വ്യക്തമാക്കി. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഭേദഗതി അപേക്ഷയിലാണ് ദേശിയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാതകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ സാന്നിധ്യം റോഡ് സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നേരത്തെ ഷെൽട്ടറുകൾ പണിയാൻ നിർദേശിച്ചത്. 2026 മേയ് 19-ലെ ഉത്തരവിൽ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തദ്ദേശസ്ഥാപനങ്ങൾ, റോഡ് ഗതാഗത/പൊതുമരാമത്ത് വകുപ്പുകൾ, എൻ.എച്ച്.എ.ഐ. എന്നിവ ചേർന്ന് കന്നുകാലികൾ കൂടുതലായി കാണപ്പെടുന്ന ഹൈവേ, എക്‌സ്പ്രസ്വേ മേഖലകൾ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത്തരം മേഖലകളിൽനിന്ന് കന്നുകാലികളെ ഉടൻ നീക്കി ഗോശാലകളിലേക്കോ കന്നുകാലി ഷെൽട്ടറുകളിലേക്കോ മാറ്റണമെന്നും അവിടെ ഭക്ഷണം, വെള്ളം, വെറ്ററിനറി പരിചരണം എന്നിവ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

എന്നാൽ രാജ്യത്ത് ഉടനീളം ഇത്തരം ഷെൽട്ടറുകൾ പണിയുന്നത് തങ്ങളുടെ ചുമതല അല്ലെന്ന നിലപാടാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഭേദഗതി അപേക്ഷയിൽ ദേശിയപാത അതോറിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളും, ജില്ലാ ഭരണകൂടങ്ങളാണ് കന്നുകാലികൾക്കായി ഷെൽട്ടറുകളും ഗോശാലകളും ഒരുക്കേണ്ടതെന്നും എൻ.എച്ച്.എ.ഐ. കോടതിയെ അറിയിച്ചു.

ദേശിയപാത അതോറിറ്റിക്ക് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. കേസിൽ മുമ്പ് ഉത്തരവ് പുറപ്പടിവിച്ചിരുന്ന ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ അപേക്ഷ ലിസ്റ്റ് ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. അപേക്ഷ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button