ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ മെഡൽ നേട്ടം ആറായി

ജപ്പാനിൽ വച്ച് നടക്കുന്ന ഇരുപതാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ഇന്ന് രണ്ട് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകളാണ് ഇന്ത്യ നേടിയത്. നിലവിൽ നാല് വെള്ളിയും രണ്ട് വെങ്കലവും അടക്കം ആറ് മെഡലുകളുമായി പത്താം സ്ഥാനത്താണ് ഇന്ത്യ. ആറിൽ അഞ്ചും ഷൂട്ടിങ്ങിലാണ് ഇന്ത്യ കരസ്ഥമാക്കിയത്.
പുരുഷ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർത്ത് രാകേഷ് മാനെ സഖ്യത്തിന് വെള്ളി മെഡൽ നേടിയപ്പോൾ വ്യക്തിഗത ഇനത്തിൽ ഹിമാന്‍ഷു ധില്ലന് വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി.
ഗെയിംസിസൽ ഉൾപ്പെടുത്തിയ മാർഷ്യൽ ആർട്സിൽ സുചിക തരിയാൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിലാണ് സുചിക തരിയാൽ വെങ്കല മെഡൽ നേടിയത്.
കഴിഞ്ഞ ദിവസം, രണ്ട് വെള്ളി മെഡലുകളായിരുന്നു ഇന്ത്യ നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലിലാണ് മലയാളി താരം വിദർശ കെ വിനോദും അടങ്ങിയ ടീമാണ് ആദ്യ മെഡൽ നേടിയത്. സോനം മാസ്കർ, ഇലവേനിൽ വാലരിവൻ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. ഇലവേനിൽ വാലരിവൻ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയിരുന്നു.




