Uncategorized

ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്‌

കാഞ്ഞാണി: തൃശ്ശൂർ അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി ഭവൻസ് സ്‌കൂൾ പരിസരത്തെ അയ്യാണ്ടി വീട്ടിൽ ബിജുവിന്റെയും സുമയുടെയും മകൻ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം.
പരിക്ക് പറ്റിയ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) ചികിത്സയിൽ തുടരുകയാണ്. സ്വകാര്യ ബസ് ജീവനക്കാരനാണ് ഗൗതം. അതേ ബസ്സിലെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ബൈക്കിലാണ് ഗൗതം വീട്ടിൽനിന്നു കാഞ്ഞാണിയിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു. നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് വീണപ്പോൾ ഗൗതമിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിനെ കാഞ്ഞാണി ആക്ട്‌സ് പ്രവർത്തകർ ചേർന്നാണ് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button