Uncategorized
മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് മണ്ഡലം പ്രസിഡന്റിൻ്റെ വധഭീഷണി; സംഭവം കോഴിക്കോട്

കോഴിക്കോട് കാരശ്ശേരിയിൽ കോൺഗ്രസ് നേതാവിന്റെ വധഭീഷണി. കാരശ്ശേരി മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളിയാണ് വധഭീഷണി മുഴക്കിയത്. ഫോണിലൂടെ വിളിച്ചു ‘ജീവനോടെ വെച്ചേക്കില്ല എന്നാണ് ഭീഷണി മുഴക്കിയത്.
കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും കാരശ്ശേരി ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റുമായ ജിജി ഉഴുന്നാലിനാണ് ഫോണിലൂടെ വധഭീഷണി ഉയർന്നത്. സംഭവത്തിൽ കോൺഗ്രസ് കാരശ്ശേരി മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളിക്കെതിരെ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ജിജി.




