ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നു’; അധ്യാപക ദിനത്തില്‍ വിസിമാര്‍ക്ക് വിമര്‍ശനവുമായി റോജി എം ജോണ്‍

തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ വിസിമാര്‍ക്കെതിരെ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വിമര്‍ശിച്ചു. വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെ ആണ് ഇത് ചോദ്യം ചെയ്യുന്നതെന്നും റോജി എം ജോണ്‍ അധ്യാപക ദിനാശംസ പോസ്റ്റില്‍ വിമര്‍ശിച്ചു.
‘സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകള്‍ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്’, റോജി എം ജോണ്‍ കുറിച്ചു.




