Uncategorized

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞവര്‍ഷം ലഭിച്ചത് 70,584 അഴിമതി പരാതികൾ

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞവര്‍ഷം 70,584 അഴിമതി പരാതികൾ ലഭിച്ചതായി കേന്ദ്ര വിജിലൻസ് കമ്മിഷൻ റിപ്പോർട്ട്. ബാങ്കുകൾക്കും റെയിൽവേയ്ക്കുമെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്.

ചീഫ് വിജിലൻസ് ഓഫിസർമാർക്ക് ലഭിച്ച പരാതികളിൽ 64,905 പരാതികൾ ഡിസംബർ 31നകം തീർപ്പാക്കി. ഇതിൽ 2,002 പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടക്കുകയാണ്. ബാങ്കുകൾക്കെതിരെ 9,933 പരാതികളാണ് ലഭിച്ചത്. ഇതിൽ 9,520 എണ്ണം തീർപ്പാക്കി. 413 എണ്ണം ഇനിയും തീർപ്പാക്കാൻ ബാക്കിയുണ്ട്.

റെയിൽവേയ്ക്കെതിരെ 9,381 പരാതികൾ ലഭിച്ചു. 8,754 എണ്ണം തീർപ്പാക്കി. 627 എണ്ണം ബാക്കിയുണ്ട്. ഭവന-നഗരകാര്യ മേഖലയുമായി ബന്ധപ്പെട്ട് 6,531 പരാതികളുണ്ട്. കൽക്കരി മേഖലയിലെ ജീവനക്കാർക്കെതിരെ 4,118 പരാതികളും ലഭിച്ചു. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് 1,410 പരാതികളാണ് റിപ്പോർട്ട് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button