Uncategorized

നേ​പ്പാ​ൾ പ്ര​ള​യം; ബി​ഹാ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മീ​നു​ക​ൾ ക​ഴി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി സ​ർ​ക്കാ​ർ

പ​റ്റ്ന: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ബി​ഹാ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മീ​നു​ക​ൾ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നും അ​വ ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പ്. സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​ത് വ​രെ വെ​ള്ള​പ്പൊ​ക്ക ജ​ല​ത്തി​ൽനിന്നു മീ​ൻ പി​ടി​ക്കു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.നേ​പ്പാ​ളി​ലെ പ്ര​ള​യ​ത്തെത്തു​ട​ർ​ന്ന് ത്രി​ഷൂ​ലി ന​ദി​യി​ലെ വെ​ള്ളം ഗ​ണ്ഡ​ക്, കോ​സി ന​ദി​ക​ൾ വ​ഴി ബി​ഹാ​റി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ ഭ​ക്ഷി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് രോ​ഗം ബാ​ധ​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ള​ങ്ങ​ൾ, ന​ദി​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു പു​റ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മീ​നു​ക​ൾ മ​ലി​ന​മാ​യ ഓ​ട​ക​ൾ, ച​ത്ത മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്നു. ഇ​ത്ത​രം മീ​നു​ക​ളി​ൽ ബാ​ക്ടീ​രി​യ​ക​ൾ, വൈ​റ​സു​ക​ൾ, മാ​ര​ക​മാ​യ മ​റ്റ് രോ​ഗാ​ണു​ക്ക​ൾ, മ​ലി​ന​ജ​ല​ത്തി​ലെ വി​ഷാം​ശ​ങ്ങ​ൾ എ​ന്നി​വ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മീ​നു​ക​ൾ ക​ഴി​ച്ച് എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ഉ​ട​ൻത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button