Uncategorized
ജീവിച്ചിരിപ്പില്ല? സുകുമാരക്കുറുപ്പിനായി അന്വേഷണമിനിയില്ല; മരണം ഇങ്ങനെയെന്ന് നിഗമനം

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. കേസ് ഫയൽ അവസാനിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകും.
സുകുമാരക്കുറുപ്പിനായിള്ള അന്വേഷണം ഉന്നതതല ചർച്ചയ്ക്കു ശേഷമായിരിക്കും അവസാനിപ്പിക്കുക. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്കാണ് ഇതോടെ ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്നാണ് നിഗമനം.



