Uncategorized

പെണ്‍ സുഹൃത്തിന് ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ചു; യുവാവ് പിടിയില്‍

ദിസ്പൂര്‍: പെണ്‍ സുഹൃത്തിന് ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച യുവാവ് പിടിയില്‍. യഷ് ധനുക അഗര്‍വാള്‍ എന്ന 25 വയസുകാരനാണ് പിടിയിലായത്. ജോര്‍ഹട്ടിലെ വീട്ടില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ യുവാവിനെ പിതാവ് തിരികെ കൊണ്ടുവന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആഗസ്റ്റ് 11-ന് കുടുംബം വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു.

അഗര്‍വാള്‍ പിതാവിന്‍റെ മുറിയിലുണ്ടായിരുന്ന ലോക്കര്‍ തകര്‍ത്ത് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായാണ് വിവരം. സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വീടിന് ഉള്ളില്‍ നിന്നുള്ള ഒരാള്‍ തന്നെയാകാം മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമാകുന്നത്. മോഷണത്തിന് പിന്നാലെ പ്രതി അഹമ്മദാബാദിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ അഹമ്മദാബാദില്‍ എത്തിയ യഷ്‌ന്റെ പിതാവ് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button