Uncategorized
ടിഫിൻ ബോക്സിൽ ഐഇഡി; ചണ്ഡീഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്, മൂന്നുപേർ അറസ്റ്റിൽ

ചണ്ഡീഗഢ്: ചണ്ഡീഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.ചണ്ഡീഗഢിലെ സെക്ടർ 43-യിലെ ബസ് ടെർമിനലിന് സമീപത്തുനിന്നാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ലവ്പ്രീത് സിങ്(19) ജഷൻപ്രീത് സിങ്(21) പ്രഭ്പ്രീത് സിങ്(19) എന്നിവരാണ് പിടിയിലായവർ. ടിഫിൻ ബോക്സ് ബാഗിനുള്ളിലാണ് ഐഇഡിയെന്ന് കരുതുന്ന സ്ഫോടകവസ്തു ഇവർ സൂക്ഷിച്ചിരുന്നത്. പിടിയിലായവരെല്ലാം വിഘടനവാദി സംഘടനയായ ബബർ ഖൽസയിലെ അംഗങ്ങളാണെന്നാണ് സംശയം. പ്രതികളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്




