Uncategorized

മാനന്തവാടിയിലെ സൂപ്പർമാർക്കറ്റിൽ മോഷണം: മലപ്പുറം സ്വദേശിയായ പ്രതി പെരിന്തൽമണ്ണയിൽ പിടിയിൽ

മാനന്തവാടി: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ തവിഞ്ഞാൽ യവനാർകുളത്തുള്ള മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടൻ വീട്ടിൽ മൊയ്തീൻ കുട്ടി (49) ആണ് പിടിയിലായത്.

ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് പെരിന്തൽമണ്ണയിൽ വച്ചാണ് ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ ജൂലൈ 30-ന് അർദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും, 2,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൽജിത്ത്, അനസ്, വിജയൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button