Uncategorized

കേരളം മെട്രോ റെയില്‍ എന്ന് പേരുമാറ്റിയാല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും; ഹൈബി ഈഡൻ

കൊച്ചി: കേരളം മെട്രോ റെയില്‍ എന്ന് പേരുമാറ്റിയാല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ഹൈബി ഈഡൻ എംപി. ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ആയി കെഎംആര്‍എല്‍ വളര്‍ന്നു കഴിഞ്ഞു. അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. കൊച്ചി മെട്രോയുടെ പേര് മാറ്റത്തില്‍ മുഖ്യമന്ത്രി സർക്കാരിൻ്റെ നിലപാട് അറിയിച്ചതായും, അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെട്ടതായും ഹൈബി ഈഡന്‍ എംപി കൂട്ടിച്ചേർത്തു.

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എം പി മുഖ്യമന്ത്രി വി ഡി സതീശന് നേരത്തെ കത്തയച്ചിരുന്നു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്ന് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button