Uncategorized

ഭരണാനുമതി ലഭിച്ച പദ്ധതികൾ വകമാറ്റി; റോയ് കെ പൗലോസ് എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് എം

ഇടുക്കി എംഎൽഎ റോയ് കെ പൗലോസിനെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് മാണി വിഭാ​ഗം രം​ഗത്ത്. മുൻ എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ ആസ്തി വികസന ഫണ്ടിൽനിന്ന് റോഡ് വികസനത്തിനായി അനുവദിച്ച പദ്ധതികൾ പുതിയ എംഎൽഎ റോയ് കെ പൗലോസ് ഇടപെട്ട് മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിയെന്നാണ് ആരോപണംഭരണാനുമതി ലഭിച്ച പദ്ധതികൾ വകമാറ്റിയത് ജനങ്ങളോടുള്ള നീതികേടും രാഷ്ട്രീയ മര്യാദകേടുമാണെന്ന് നേതാക്കളായ ഷിജോ തടത്തിൽ, ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല, രാജു കല്ലറയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലായി റോഡ് വികസനത്തിനായി അനുവദിച്ചിരുന്ന രണ്ടു കോടി രൂപയുടെ പദ്ധതികൾ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിയെന്നാണ് കേരള കോൺഗ്രസ് എം നേതാക്കളുടെ ആരോപണം.ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മുൻ എംഎൽഎ അനുവദിച്ച വികസന പദ്ധതികൾ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ മാറ്റുന്നത് അംഗീകരിക്കാനാവില്ല. പദ്ധതികൾ മാറ്റിയ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള കോൺഗ്രസ് എം നേതാക്കൾ മുന്നറിയിപ്പ് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button