Uncategorized
വിതുരയിൽ നടുറോഡിൽ അക്രമം; കെഎസ്ആർടിസി ഡ്രൈവറെ യുവാക്കൾ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ യുവാക്കൾ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.30 വിതുര ബിവറേജസിന് മുന്നിൽ വെച്ചായിരുന്നു സംഭവം. രണ്ട് പേർ ബിവറേജിൽ നിന്ന് മദ്യം വാങ്ങി ബൈക്കിൽ റോഡിന് കുറുകെ വന്നപ്പോൾ കെഎസ്ആർടിസി ബസ് ചവിട്ടി നിർത്തി. തുടർന്ന് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഡ്രൈവർ പുറത്തിറങ്ങിയ സമയം ബാഗിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് നന്ദകുമാറിന്റെ തലയിൽ അടിച്ചത്. പരിക്കേറ്റ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല സ്വദേശിയായ നൗഫലിനെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു




