Uncategorized
മാസപ്പടി കേസ്: തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല, പ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കും: റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ തെറ്റായ പ്രചാരണമെന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ലെന്നും പ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും റിയാസ് വ്യക്തമാക്കി. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണെന്നും റിയാസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് റിയാസിന്‍റെ പ്രതികരണം.




