Uncategorized

ജയത്തിനരികെ ഇന്ത്യ; മഴ വില്ലനാകുമോ!; അഞ്ചാം ദിനത്തിലെ കാലാവസ്ഥ പ്രവചനം

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം തുടങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് അടക്കം 372 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിലുളത്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 94 റൺസ് നേടിയിട്ടുണ്ട്.

ആറ് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കക്ക് ജയിക്കാൻ 274 റൺസ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റുകളും. മഴ പലവട്ടം കളി തടസപെടുത്തി മത്സരത്തില്‍ അഞ്ചാം ദിനത്തിലെ കാലാവസ്ഥയായിരിക്കും മത്സരഫലത്തില്‍ നിർണായകമാകുക.

ഇന്ത്യക്ക് ജയിക്കാൻ ആറ് വിക്കറ്റുകള്‍ മാത്രം മതിയെങ്കിലും മഴ വില്ലനാവുമോ എന്നതാണ് ഇന്ത്യൻ ക്യാമ്പിന് ആശങ്ക സമ്മാനിക്കുന്നത്. അഞ്ചാം ദിനം രാവിലെ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെങ്കിലും ഇന്ത്യൻ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഉച്ചയ്ക്ക് 12 മണിയോടെ 58 ശതമാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ലങ്കൻ ബാറ്റർമാർ ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചാൽ, ഈ രണ്ട് മണിക്കൂറിലെ കളി തടസം അവർക്ക് കാര്യങ്ങൾ എളുപ്പമാക്കും. എങ്കിലും ആദ്യ രണ്ട് സെഷനിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി വിജയം നേടാനാണ് ഗില്ലും സംഘവും ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button