Uncategorized

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നാലെ ഇക്കാര്യം കുട്ടി അധ്യപകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കുട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തി ഇവര്‍ക്ക് നല്‍കുന്നത്. അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button