Uncategorized

അനുരാഗ് താക്കൂറും സ്‌മൃതി ഇറാനിയും ഉൾപ്പെടെ അമരത്തേക്ക്; ബിജെപിയുടെ പുതിയ ദേശീയ നേതൃപട്ടിക ഇന്ന് പുറത്തിറക്കും

ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിലാണ് പുതിയ കേന്ദ്ര ടീം രൂപീകരിക്കുന്നത്. പുതിയ സംഘത്തിൽ യുവനേതാക്കൾക്കും പരിചയസമ്പന്നർക്കും തുല്യ പ്രാധാന്യം നൽകുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും സ്മൃതി ഇറാനിയും പാർട്ടി കേഡറിലേക്ക് തിരിച്ചെത്തുമെന്നതാണ് പുതിയ പ്രഖ്യാപനത്തിലെ പ്രധാന ആകർഷണം. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവർക്കും ദേശീയ തലത്തിൽ പ്രധാനപ്പെട്ട സംഘടനാ ചുമതലകൾ നൽകാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും സംഘടനാ പുനഃസംഘടനയും മുന്നിൽ കണ്ടാണ് ഈ നീക്കം. വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന തരത്തിലായിരിക്കും പുതിയ ഭാരവാഹി പട്ടിക തയ്യാറാക്കുക. വരാനിരിക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും പുതുമുഖങ്ങൾക്ക് അവസരം നൽകാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button