Uncategorized

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം; തിരുവനന്തപുരം – എറണാകുളം സർവീസ് ഉദ്ഘാടനം നാളെയില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം. നാളെ ഉദ്ഘാടനം തീരുമാനിച്ച തിരുവനന്തപുരം – എറണാകുളം ബസ് മറ്റൊരു ദിവസം നിരത്തിലിറക്കും. ആലപ്പുഴ ബംഗളൂരു ബസിന്‍റെ ഉദ്ഘാടന തീയതിയിൽ മാറ്റമില്ല. 16ന് കെ സി വേണുഗോപാൽ എംപി ആലപ്പുഴയിൽ ഫ്ലാഗ് ഓഫ് ചെയ്യും. നാളെ തമ്പാനൂരിൽ റീഫർബിഷ്ഡ് ബസുകളുടെ ഫ്ലാഗ് ഓഫ് നടക്കും. മറ്റന്നാൾ വെട്ടുകാട് -വേളാങ്കണ്ണി ബസിന്‍റെ ഉദ്ഘാടനവും നടക്കും. ഇതെല്ലാം കഴിഞ്ഞശേഷം തിരുവനന്തപുരം എറണാകുളം ബിസിനസ് ക്ലാസ് ബസ് നിരത്തിലിറക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബസുകൾ പുതുക്കി പണിതത്. ഇത്തരത്തിൽ 12 ബസുകളാണ് ഉള്ളത്.

മലിനീകരണം കുറയുമെന്നും എഞ്ചിൻ കാര്യക്ഷമത കൂടുമെന്നും മൈലേജ് വർധിക്കുമെന്നുമാണ് വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ ബസുകളുടെ സർവീസ് കാലാവധി 15 വർഷത്തിൽ നിന്ന് വർധിപ്പിക്കാനാണ് തീരുമാനം. മുൻ ഗതാഗത മന്ത്രിയായിരുന്നു കെ ബി ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായാണ് അദ്ദേഹം അത്യാഡംബര സംവിധാനങ്ങളുള്ള ബസുകൾ എത്തിച്ചത്. എന്നാൽ, ബിസിനസ് ക്ലാസായി എത്തിയ ബസുകൾ ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനാണ് ഇപ്പോൾ തീരുമാനം ആയിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button