Uncategorized

പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈയൊടിഞ്ഞു; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും വിവാദം

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗ ത്ത്. പ്രസവസമയത്തുണ്ടായ വീഴ്ചയെ ത്തുടർന്ന് നവജാതശിശുവിൻ്റെ കൈ ഒടി ഞ്ഞുവെന്നാണ് ബന്ധുക്കളുടെ പരാതി. മേ പ്പയ്യൂർ സ്വദേശികളായ രാഹുൽ – രാഖി ദമ്പ തികളുടെ കുഞ്ഞിൻ്റെ കൈയാണ് ഒടിഞ്ഞത്.

ഈ മാസം ആറാം തീയതിയായിരുന്നു രാഖി യുടെ പ്രസവം. പ്രസവത്തെ തുടർന്ന് കു ഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരി ക്കേറ്റതായി അറിയിച്ച് നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായി രുന്നു. കുഞ്ഞിൻ്റെ കൈയ്ക്ക് പിന്നീട് പ്ലാസ്റ്റ ർ ഇട്ടെങ്കിലും തുടർചികിത്സയിൽ കടുത്ത അശ്രദ്ധയുണ്ടായെന്ന് കുടുംബം ആരോപി ക്കുന്നു.

രണ്ടു ദിവസത്തിനുശേഷം വീണ്ടും പരിശോ ധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പ രാതിയിൽ വ്യക്തമാക്കുന്നത്. അതേസമ യം, സംഭവത്തിൽ ആശുപത്രി അധികാരി കളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച യും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് മെഡി ക്കൽ കോളേജ് സൂപ്രണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button