Uncategorized

പെൺ വേഷത്തിലെത്തിയത് പൊലീസിനെ കബളിപ്പിക്കാൻ; ഗുരുവായൂരിൽ അറസ്റ്റിലായ പ്രതി ലക്ഷ്യമിട്ടത് യുവതിയെ വധിക്കാന്‍

തൃശൂർ: ഗുരുവായൂരില്‍ പെണ്‍ വേഷം കെട്ടി യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്ത്.

പിടിയിലായ പ്രതി പെണ്‍ വേഷം കെട്ടിയത് പൊലീസിനെ കബളിപ്പിക്കാനാണെന്ന് കണ്ടെത്തി. യുവതിയെ കൊന്നശേഷം പെണ്‍വേഷം കെട്ടി രക്ഷപെടാനായിരുന്നു പ്രസാദിന്റെ പ്ലാന്‍. പെണ്‍വേഷം ധരിച്ച് പ്രസാദ് സ്‌കൂട്ടറില്‍ കറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

പൊലീസ് പിടിയിലായ തൊടുപുഴ മുട്ടം സ്വദേശിയായ പ്രസാദ് ഒട്ടേറെ വധശ്രമക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്പായിലെ ജീവനക്കാരിയെ വധിക്കാനായിരുന്നു പദ്ധതി. പ്രസാദും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. പ്രസാദുമായുള്ള ചിത്രങ്ങള്‍ യുവതി ഭാര്യയ്ക്ക് അയച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളായ നാലു പേര്‍ വന്ന കാറും പൊലീസ് കണ്ടെടുത്തു. പ്രതിയായ പ്രസാദിന്റെ ഭാര്യയും കുടുംബവും ഇറ്റലിയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button