Uncategorized
പേരാമ്പ്രയിൽ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ‘മോനൂട്ടൻ’ എന്ന് വിളിക്കുന്ന ഹരീഷ് ആണ് മരിച്ചത്.
പേരാമ്പ്ര – വടകര – ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘ദോസ്ത്’ എന്ന ബസിലെ ഡ്രൈവറാണ് ഹരീഷ്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരും മറ്റ് ജീവനക്കാരും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




