Uncategorized
പ്രസ്താവനയിൽ ഉറച്ച് ഗതാഗതമന്ത്രി; സ്ത്രീകളുടെ ദാരിദ്രത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് സി.പി. ജോൺ

തിരുവനന്തപുരം: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും തൻ്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സി.പി. ജോൺ പറഞ്ഞു.
എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രി നടത്തിയ പരാമർശം വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നത്. പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നാണ് മന്ത്രി സി.പി. ജോൺ പറഞ്ഞത്. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.




