Uncategorized
വയോധികന്റെ മരണം കൊലപാതകമെന്ന് പോലീസ്; മകൻ അറസ്റ്റിൽ

കോട്ടയം: കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അച്ഛനെ മകൻ ചവിട്ടി കൊന്നതാണെന്ന് പോലീസ് കണ്ടെത്തി.
കടുത്തുരുത്തി മൂർക്കാട്ടിൽ മാത്യു (80) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മാത്യുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിയായ മകൻ എബി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലം വിൽപ്പനയെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.




