Uncategorized

ജന്തർ മന്തർ പ്രതിഷേധത്തിൽ യൂണിഫോമിൽ വേദിയിലെത്തി ‘രാജി’ പ്രഖ്യാപിച്ച പോലീസ് കോൺസ്റ്റബിൾ; വീഡിയോ വൈറൽ

ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമണിഞ്ഞ് വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇയാൾ നിലവിൽ സസ്പെൻഷനിലായിരുന്നെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചെന്നും റിപ്പോർട്ടുകൾ. അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

‘വിപ്ലവം, ആശയങ്ങളിലൂടെയാണ് വരുന്നത്’
പ്രതിഷേധ വേദിയിൽ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ വ്യാപക ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ആരോപിച്ചു. പട്‍വാരി പരീക്ഷയുടെ ചോദ്യപേപ്പർ വരെ സാധാരണ കടകളിൽ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “ഇത് ഭഗത് സിംഗിന്‍റെ നാടാണ്. വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്” എന്ന് പ്രസംഗിച്ച ഷേർ സിംഗ് തന്‍റെ യൂണിഫോമിലെ ബാഡ്ജ് ഊരി സിജെപി നേതാവായ അഭിജീത് ദിപ്‌കെയ്ക്ക് കൈമാറി. യുവജന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാലാണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button