Uncategorized
തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം 17 ചാക്കുകളിലായി എത്തി: ഗുരുതര വെളിപ്പെടുത്തലുമായി മുൻ തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറി

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്. തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തൽ. 17 ചാക്കുകളിലായാണ് ഓഫീസിൽ പണം എത്തിച്ചതെന്നും അക്ഷയ് പറഞ്ഞു.
എന്നാൽ ഈ പണം എവിടെ നിന്ന് വന്നു എന്ന് അറിയില്ലെന്ന് അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫാക്കാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നതായി അക്ഷയ് പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്നും എന്ത് സംഭവിച്ചാലും സെക്രട്ടറി ഉൾപ്പെടെയുള്ളവരാകും അതിന് ഉത്തരവാദികള്‍ എന്നും മുൻ തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറി അക്ഷയ് കൂട്ടിച്ചേർത്തു. താൻ അവിടെ തുടർന്നൽ അവർക്ക് ഭീഷണിയാകും എന്നത് കൊണ്ടാണ് തന്നെ പറഞ്ഞ് വിട്ടതെന്നും അക്ഷയ് ആരോപിച്ചു.




