Uncategorized
താലൂക്ക് ആശുപത്രി വരാന്തയിൽ സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു; സംഭവം കൊച്ചിയിൽ

കൊച്ചിയിൽ താലൂക്ക് ആശുപത്രി വരാന്തയിൽ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു. ആശുപത്രിയിൽ മകനൊപ്പം എത്തിയ ലീനയ്ക്ക് ആണ് കടിയേറ്റത്. കൊച്ചി കരുവേലിപ്പടിയിലാണ് സംഭവം. കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന മകൻ്റെ രക്തപരിശോധനയ്ക്കായാണ് ലീന ആശുപത്രിയിൽ എത്തിയത്. ഇതിനിടെ നായയുടെ കടിയേൽക്കുക ആയിരുന്നു. പിന്നാലെ ലീന എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ തെരുവു നായ ശല്യം രൂക്ഷമാണെന്നാണ് വിവരം.




